¡Sorpréndeme!

രാമലീല സംവിധായകന്റെ കിടിലൻ സർപ്രൈസ് | filmibeat Malayalam

2017-12-15 1 Dailymotion

Ramaleela Director's Surprise

നടന്മാർ സംവിധായകർ ആയും സംവിധായകർ നടന്മാരായും മാറിയ സംഭവങ്ങള്‍ മലയാള സിനിമാലോകം നിരവധി തവണ കണ്ടിട്ടുണ്ട്. നടന്മാർ സംവിധായകർ ആയി മാറിയ സംഭവങ്ങളാണ് കൂടുതലും എന്ന് മാത്രം. എന്നാലിതാ രാമലീല സംവിധായകൻ അരുണ്‍ ഗോപി ആരാധകർക്കായി ഒരു കിടിലൻ സർപ്രൈസ് ഒരുക്കിയിരിക്കുകയാണ്. ആദ്യ ചിത്രം കൊണ്ടുതന്നെ മലയാള സിനിമയില്‍ സ്വന്തം പേര് പതിപ്പിച്ച സംവിധായകനാണ് അരുണ്‍ ഗോപി. ദിലീപിനെ നായകനാക്കി ഒരുക്കിയ രാമലീലയ്ക്ക് പിന്നാലെ മോഹന്‍ലാല്‍ ചിത്രവും അരുണ്‍ ഗോപി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന് മുമ്പ് അഭിനയത്തിലും ഒരു കൈനോക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം. മാധ്യമ പ്രവര്‍ത്തകനായ രതീഷ് രഘുനാന്ദന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് അരുണ്‍ ഗോപി നായകനായി എത്തുന്നത്. സംവിധായകന്‍ തന്നെ രചന നിര്‍വഹിക്കുന്ന സിനിമയുടെ ചിത്രീകരണം ഫെബ്രുവരി അവസാനം ആരംഭിക്കും. ശ്രീവരി ഫിലിംസിന്റെ ബാനറില്‍ കൃഷ്ണന്‍ സേതുകുമാറാണ് ചിത്രം നിര്‍ക്കുന്നത്.